മീനങ്ങാടിയില്‍ മയക്കുമരുന്നുമായി 5 പേര്‍ പിടിയില്‍ ഇവരില്‍ നിന്നും ഹെറോയിന്‍, എം.ഡി.എം.എ. കഞ്ചാവ് എന്നിവ കണ്ടെടുത്തു. മീനങ്ങാടി-പനമരം റോഡില്‍ നടന്ന പരിശോധനയിലാണ് വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മോര്‍ സലീമിനെ 23 ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ച 3.55 ഗ്രാം ഹെറോയിനും 33 ഗ്രാം കഞ്ചാവും ,പണവുമായി പിടികൂടി.മാര്‍ക്കറ്റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ബത്തേരി സ്വദേശികളായ മുഹമ്മദ് ഇജാസും,അനീസും പിടിയിലായത്.ഇവരില്‍ നിന്നും 3.15 ഗ്രാം എം.ഡി.എം എ യും പണവും കണ്ടെത്തി.കാര്യമ്പാടി ടൗണില്‍ നടന്ന പരിശോധനയിലാണ് 430 മി.ഗ്രാം എം.ഡി.എം.എയുമായി മുട്ടില്‍ കാര്യമ്പാടി ഷംനാസ്,ഷാനില്‍ പി.എസ് എന്നിവര്‍ പിടിയിലായത്.
മീനങ്ങാടി എസ്.ഐ സജീവന്റെ നേതൃത്വത്തിലുള്ള ടീമംഗങ്ങള്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മീനങ്ങാടിയില്‍ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയിലാണ് മയക്കുമരുന്നുമായി 5 പേര്‍ പിടിയിലാകുന്നത്. മീനങ്ങാടി കേന്ദ്രീകരിച്ച് മയക്ക് മരുന്ന് ഉപയോഗവും വില്‍പ്പനയും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മീനങ്ങാടി പോലീസ് പരിശോധന ശക്തമാക്കിയത്.