പേരക്കുട്ടികള്‍ക്ക് ക്ലാസ് തുടങ്ങിയതോടെ ചില്ലറാമ്മ തിരക്കിലാണ്. സ്‌കൂളുകളില്‍ നിന്നും സ്‌കൂളുകളിലേക്കുള്ള നെട്ടോട്ടം. കുട്ടികളുടെ പഠിപ്പ് ഉറപ്പാക്കുകയാണ് ഈ മുത്തശ്ശിയുടെ ലക്ഷ്യം. കാപ്പുംകുന്നു ആദിവാസി കോളനിയിലെ ചില്ലറാമ്മ ചില്ലറക്കാരിയല്ല. 75 വയസ്സുള്ള ഈ മുത്തശ്ശി രാവിലെ മുതല്‍ പനമരം ഹൈസ്‌കൂള്‍ മുറ്റത്ത് കാത്തിരിക്കും. പേരകുട്ടിയായ പത്താംക്ലാസ്‌കരന്‍ അഭിലാഷിനേയും കാത്ത്… ക്ലാസ് വിടുന്നതും കാത്തുള്ള ഇരിപ്പ്.
ചില്ലറാമ്മക്ക് മൂന്നു മക്കളാണു ഉള്ളത്. ഒരാണും രണ്ട് പെണ്ണും. മകള്‍ ഷീബ പതിനഞ്ച് വര്‍ഷം മുമ്പേ മരണപ്പെട്ടു. മൂത്തമകന്‍ ബാലന്‍ മരണപ്പെട്ടിട്ട് മൂന്നുവര്‍ഷമായി മുന്നാമത്തെ മകള്‍ മാനന്തവാടിയില്‍ ഭര്‍ത്താവിനൊപ്പവും താമസിക്കുന്നു. മകള്‍ഷീബക്ക് അഞ്ചു മക്കളാണു ഉള്ളത് നാല് ആണും ഒരു പെണ്ണും ഷീബയുടെ ഭര്‍ത്താവ് മദ്യപാനിയായിരുന്നു . അഭിലാഷിനെ പ്രസവിച്ച് നാല്‍പത് തികയും മുമ്പ് മകള്‍ ഷീബ മരണപെട്ടു. അന്ന് കൈ കുഞ്ഞായ അഭിലാഷിനെ ആങ്ങളയായ ബാലനെയും അമ്മ ചില്ലറാമ്മയെയുമാണ് ഏല്‍പിച്ചത്. ബാലനും മരണപ്പെട്ടതോടെ വല്യമ്മയായ ചില്ലറാമ്മയിലായി ഉത്തരവാദിത്വം.
പെന്‍ഷനും, കാപ്പി പെറുക്കി കിട്ടുന്നതുമാണ് പ്രധാന വരുമാനം. മൂത്തമകന്‍ ബാഗ്ലൂരില്‍ കമ്പ്യൂട്ടറിനു പഠിക്കുകയാണന്നും ഒപ്പം ജോലി ചെയ്ത് കിട്ടുന്നത് കൊണ്ടാണു മുടക്കമില്ലാതെ പഠിപ്പ് തുടരുന്നതെന്നും ചില്ലറാമ്മ പറത്തു. പെണ്‍കുട്ടി മാനന്തവാടി കുഴിനിലം ട്രൈബല്‍ ഹോസ്റ്റലില്‍ +1 വിദ്യാര്‍ത്ഥി ഒരാള്‍ SSLC കഴിഞ്ഞും മറ്റെരാള്‍ എട്ടാംക്ലാസ്സ് കഴിഞ്ഞും പഠിപ്പ് നിര്‍ത്തി.