രാജ്യത്തിന് വഴികാട്ടിയായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്

0

മീനങ്ങാടി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി രാജ്യത്ത് വ്യാപിപ്പിക്കന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.സ്‌കോട്ട്ലന്‍ഡില്‍ സമാപിച്ച ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടിയില്‍ ഉയര്‍ന്ന് വന്ന ഹരിത നിക്ഷേപം വേണമെന്ന ചര്‍ച്ചയുടെ ചുവടുപിടിച്ചാണ് മീനങ്ങാടി പഞ്ചായത്ത് ആവിഷ്‌കരിച്ച ഈ മാതൃക രാജ്യത്ത് വ്യാപിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളലും സ്വാംശീകരണവും തുല്യമാക്കുന്നതിന് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണ് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി. 2016ല്‍ ആണ് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതി പദ്ധതി നടപ്പിലാക്കുന്നത്.

രാജ്യത്ത് തന്നെ പദ്ധതി നടപ്പിലാക്കിയ ആദ്യ പഞ്ചായത്താണ് മീനങ്ങാടി.വനം ജൈവ വൈവിദ്ധ്യ സംരക്ഷണം, ഭക്ഷ്യ ഊര്‍ജ സ്വയം പര്യാപ്തത,മാലിന്യ നിര്‍മാര്‍ജനം,ശുദ്ധമായ മണ്ണ് വെള്ളം വായു എന്നിവയിലേക്ക് പ്രദേശം സ്വഭാവികമായി മാറുന്ന അവസ്ഥയാണ് കാര്‍ബണ്‍ ന്യൂട്രല്‍.ഗ്ലാസ്‌ഗോ യില്‍ ചേര്‍ന്ന ആഗോള ഉച്ചകോടിയില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.കാര്‍ബണ്‍ വ്യാപനം തടയുന്നതില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഏറെ പങ്ക് വഹിക്കാനാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രാജ്യ വ്യാപകമായി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിന് തിരഞ്ഞെടുത്തതാവട്ടെ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ മാതൃകയും.

Leave A Reply

Your email address will not be published.

error: Content is protected !!