കേരള മീഡിയ അക്കാഡമി, കേരള ഒളിംപിക് അസോസിയേഷന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംയുക്തമായി നടത്തുന്ന കേരള ഗയിംസ് 2022 ഫോട്ടോവണ്ടിക്ക് ബത്തേരിയില്‍ സ്വീകരണം നല്‍കി. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ സഹകരണത്തോടെ ബത്തേരി പ്രസ് ക്ലബ്ബാണ് സഹകരണ പരിപാടി സംഘടിപ്പിച്ചത്. പ്രദര്‍ശന പരിപാടി നഗരസഭ അങ്കണത്തില്‍ എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ടോം ജോസ് അധ്യക്ഷനായി.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍മാരായ പി എസ് ലിഷ, കെ റഷീദ്, ഒളിംപിക് അസോസിയേഷന്‍ ജില്ലാ കണ്‍വീനര്‍ സലിം കടവന്‍, നഗരസഭ സെക്രട്ടറി എന്‍ കെ അലി അസ്ഹര്‍, പ്രസ് ക്ലബ്ബ് സെകട്ടറി മധു നടേഷ്, വൈസ് പ്രസിഡണ്ട് എന്‍ എ സതീഷ് എന്നിവര്‍ സംസാരിച്ചു.