കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി.

0

ബത്തേരി റേഞ്ചില്‍ പൊന്‍കുഴി ഫോറസ്റ്റ് സെക്ഷന്‍ പരിധിയില്‍ വരുന്ന മുത്തങ്ങ മുറിയംകുന്ന് വയലിലാണ് 35 വയസ്സ് പ്രായം മതിക്കുന്ന കാട്ടാനയെ ചരിഞ്ഞ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മുറിയംകുന്ന് വയല്‍ പ്രദേശത്തെ ഫോറസ്റ്റ് ലീസ് വയല്‍ ഭൂമിയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിച്ച അടിസ്ഥാനത്തില്‍ വനം വകുപ്പ് അധികൃതര്‍ എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.ലീസ് ഭൂമിയില്‍ സ്വകാര്യവ്യക്തി സ്ഥാപിച്ച ഫെന്‍സിങ്ങിനോട് ചേര്‍ന്നാണ് ജഡം കിടക്കുന്നത്. ഫെന്‍സിങ്ങില്‍ നിന്നുള്ള ഷോക്ക് ആയിരിക്കാം മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.പോസ്റ്റുമോര്‍ട്ടത്തിനും അന്വേഷണത്തിനു ശേഷമേ ആന ചെരിയാന്‍ ഉണ്ടായ യഥാര്‍ത്ഥ കാരണം വ്യക്തമാകുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.നിരവധി കുടുംബങ്ങള്‍ താമസിക്കുന്നതും കൃഷി ചെയ്യുന്ന പ്രദേശം കൂടിയാണ് ഇവിടം.

 

Leave A Reply

Your email address will not be published.

error: Content is protected !!