മെഡിക്കല്‍ അവശ്യവസ്തുക്കള്‍ക്ക് സംസ്ഥാനത്ത് സര്‍ക്കാര്‍ വില നിശ്ചയിച്ചു

0

മെഡിക്കല്‍ അവശ്യവസ്തുക്കള്‍ക്ക് വില നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

പി.പി.ഇ കിറ്റ് -273 രൂപ
എന്‍ 95 മാസ്‌ക് -22 രൂപ
ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് -3.90 രൂപ
ഫെയ്‌സ് ഷീല്‍ഡ് 21 രൂപ
സര്‍ജിക്കല്‍ ഗൗണ്‍ 65 രൂപ
ഗ്ലൗസ് -5.75 രൂപ
സാനിറ്റൈസര്‍ (500മില്ലി) 192 രൂപ
ഓക്‌സിജന്‍ മാസ്‌ക് -54 രൂപ
പള്‍സ് ഓക്‌സിമീറ്റര്‍ -1500 രൂപ

Leave A Reply

Your email address will not be published.

error: Content is protected !!