ജില്ലക്ക് പുറത്തെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നത് 108 വയനാട്ടുകാര്‍
വയനാട് ജില്ലക്കാരായ 108 ശിക്ഷാ തടവുകാര്‍ കേരളത്തിലെ മറ്റ് ജയിലുകളില്‍ തടവില്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.ഇതില്‍ആദിവാസി വിഭാഗത്തില്‍പ്പെട്ട 26 പേരും ഉള്‍പ്പെടും.വയനാട് ജില്ലയില്‍ 3 മാസം വരെ ശിക്ഷ ലഭിക്കുന്ന ശിക്ഷാ തടവുകാരെ പാര്‍പ്പിക്കുന്നത് വൈത്തിരി സ്പെഷ്യല്‍ സബ്ജയിലിലും, 6 മാസം വരെ ശിക്ഷ ലഭിക്കുന്നവരെ പാര്‍പ്പിക്കുന്നത് മാനന്തവാടി ജില്ലാ ജയിലിലുമാണ്
.