ബത്തേരിയില്‍ ഇന്ന് മുതല്‍ വരുന്ന ഗതാഗത പരിഷ്‌കരണം ഇങ്ങനെ…

0

ബത്തേരി:  സുല്‍ത്താന്‍ ബത്തേരിയില്‍ ഇന്ന് മുതല്‍(20/09/2021) ഗതാഗത പരിഷ്‌കരണം നിലവില്‍ വരും. നഗരത്തില ഗതാഗത കുരുക്ക് പരിഹരിക്കാനായി ട്രാഫിക്ക്് അഡൈ്വസറി കമ്മിറ്റി നിര്‍ദ്ദേശിച്ച 83 തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് ഈ നിയന്ത്രണങ്ങള്‍. വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍. ഓട്ടോ ടാക്‌സി, ലോറി, സ്വകാര്യ വാഹനങ്ങള്‍ എന്നിവക്ക് പാര്‍ക്കിങ്ങിന് നഗരത്തിനുള്ളില്‍ കൃത്യമായ സ്ഥലം അനുവദിച്ചിട്ടുണ്ട്. 2 മണിക്കൂറില്‍ കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ നഗരത്തില്‍ നിര്‍ത്തിയിട്ടാല്‍ പിഴയീടാക്കും. രാവിലെ 9. 30 മുതല്‍ 10. 30 വരെയും, ഉച്ച കഴിഞ്ഞ് 3. 30 മുതല്‍ 5 വരെയുള്ള സമയത്ത് ടൗണില്‍ ചരക്ക് ഇറക്കാനും കയറ്റാനും പാടില്ല.

എവിടെയൊക്കെ വാഹനങ്ങള്‍ നിര്‍ത്തിയിടാം….

1. സ്വകാര്യ വാഹനങ്ങള്‍ ചുള്ളിയോട് റോഡില്‍ നൂറുമീറ്റര്‍ സ്ഥലത്തു സമയ പരിധിയില്ലാതെ നിര്‍ത്തിയിടാം

2. ടൗണില്‍ രണ്ടുമണിക്കുറില്‍ കൂടുതല്‍ പാര്ക്കിങ് അനുവദിക്കില്ല

3. മാനിക്കുനി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എതിര്‍വശം മുതല്‍ ഫാറൂഖ് മില്ല് വരെ സ്വകാര്യ വാഹനങ്ങള്‍

4. ജോസ്വി ജെവല്ലരി മുതല്‍ കോ ഓപ്പറേറ്റീവ് പ്രസ് വരെയുള്ള സ്ഥലത്തു സ്വകാര്യ വാഹനങ്ങള്‍

5. ഗോള്‍ഡന്‍ ബേകേറി മുതല്‍ സ്റ്റേറ്റ് ബാങ്ക് വരെ സ്വകാര്യ വാഹനം

6. നഗര സഭയുടെ കുടിവെള്ള പദ്ധതി മുതല്‍ കിങ്സ് എലെക്ട്രിക്കല്‍സ് വരെ ഇരുചക്ര വാഹനങ്ങള്‍

7. കല്പക ഹോട്ടല്‍ മുതല്‍ അമ്പിളി സ്റ്റോര്‍ വരെ ഇരുചക്ര വാഹനങ്ങള്‍

8. ഹാന്‍ഡ്‌ടെക്സ്റ്റ് മുതല്‍ കോഫി ഹൗസ് വരെ സ്വകാര്യ വാഹങ്ങള്‍

9. മത്തായിസ് ബേക്കറി മുതല്‍ കെ എസ് ഇ ബി വരെ സ്വകാര്യ വാഹനങ്ങള്‍

10. ആല്‍ഫാ മുതല്‍ ശ്രീ കൃഷ്ണ ടൂറിസ്റ്റ് ഹോം പരിസരത്ത് അന്‍പത് മീറ്റര്‍ പരിധിയില്‍ ഇരുചക്ര വാഹനങ്ങള്‍

11. ഊട്ടി റോഡിന്റെ തുടക്കത്തില്‍ ഇടതു ഭാഗത്ത് ഇരുച്ചക്ര വാഹങ്ങള്‍

12. ചീരാല്‍ റോഡില്‍ പൈലി വീടിനെ മുന്‍വശം സ്വകാര്യ വാഹങ്ങള്‍

13. വളം ഡിപ്പോ മുതല്‍ ഡോക്ടര്‍ അപ്പുകുട്ടന്‍ മെമ്മോറിയല്‍ ആശുപത്രി ഗേറ്റ് വരെ ഇടതു വശത്ത് സ്വകാര്യ വാഹനങ്ങള്‍

14. വില്ലജ് ഓഫീസിന് മുന്നില്‍ ഇരുചക്ര വാഹനങ്ങള്‍

വില്ലജ് ഓഫീസ് ഗേറ്റ് മുതല്‍ ബി എസ് എ ന്‍ എ ല്‍ വരെ സ്വകാര്യ വാഹനങ്ങള്‍

15. പുളിനക്കുഴി ബാറ്ററി ഹൗസീന് മുന്നില്‍ സ്വകാര്യ വാഹനങ്ങള്‍ ഒരു നിരമാത്രം

16. ചുള്ളിയയോട് റോഡില്‍ മലബാര്‍ കോളേജ് ഭാഗത്ത് സ്വകാര്യ വാഹങ്ങള്‍

17. രാജീവ് ഗാന്ധി മിനി ബൈപാസ്സ് മുതല്‍ അന്‍പത് മീറ്റര്‍ വിട്ട് ചക്കാലക്കല്‍ ടൂറിസ്‌റ് ഹോം വരെ ചെറു വാഹങ്ങള്‍

ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്…..

1. ടൗണില്‍ നിന്നുള്ള എല്ലാ പോക്കറ്റ് റോഡ് പരിസരവും

2. അസംപ്ഷന്‍ സ്‌കൂള്‍ മുതല്‍ പഴം പച്ചക്കറി മാര്‍ക്കറ്റ് വരെ

3. ടി കെ ബില്‍ഡിങ് മുതല്‍ കല്പക ഹോട്ടല്‍ വരെ

4. അമ്പിളി സ്റ്റോര്‍ മുതല്‍ ഹാന്‍ഡ്‌ടെക്സ്റ്റ് വരെ

5. കോഫി ഹൗസ് ബില്‍ഡിങ് മുതല്‍ ദ്വാരക റോഡ് വരെ

6. ശിഫാ മെഡിക്കല്‍സ് മുതല്‍ ഭീമ ജെവല്ലേരി വരെ

7. ഊട്ടി റോഡിലെ പള്ളിയുടെ മുന്നില്‍ അന്‍പത് മീറ്റര്‍

8. ബി എസ് എന്‍ എല്‍ മുതല്‍ ട്രാഫിക് ജഗ്ഷന്‍ വരെ

9. മാര്‍ക്കറ്റ് സ്റ്റേഡിയം റോഡില്‍ നൂറു മീറ്റര്‍

10. ഡ ബ്ല്യു എം ഒ റോഡ്

11. രാജീവ് ഗാന്ധി മിനി ബൈ പാസ് ചുള്ളിയോട് റോഡില്‍ വന്നു ചേരുന്ന ഇരുഭാഗവും അന്‍പത് മീറ്റര്‍ ചുറ്റളവില്‍

12. കോട്ടക്കുന്ന് ജഗ്ഷന്‍ മുതല്‍ കാരക്കണ്ടി പാലം വരെ ഇരുവശവും

Leave A Reply

Your email address will not be published.

error: Content is protected !!