കുടകില്‍ ജോലിക്ക് പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കുടകില്‍ പണിക്ക് പോയ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബാവലി ഷാണമംഗലം കോളനിയിലെ മാധവന്റെയും സുധയുടേയും മകന്‍ എം.എസ് ബിനീഷ്(33) ആണ് മരിച്ചത്.നാല് ദിവസം മുമ്പ് കുടകിലെ ബിരുണാണിയില്‍ പണിക്ക് പോയതായിരുന്നു ബിനീഷ്.ഇന്നലെ വൈകീട്ട് തൊഴിലിടത്തിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നാണ് ബിനീഷിന്റെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.അസ്വാഭാവിക മരണത്തിന് കര്‍ണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.സഹോദരങ്ങള്‍: മനോജ്,ചന്ദ്രന്‍,നീതു,നിഷ.