കറണ്ട് ബില്‍ ഇനി എസ്എംഎസ്; എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കാന്‍ കെഎസ്ഇബി

0

വൈദ്യുതി ബില്‍ ഇനി ഉപയോക്താവിന്റെ മൊബൈല്‍ ഫോണില്‍ എസ്എംഎസ് സന്ദേശമായി എത്തും. 100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കുന്നതിന്റെ ആദ്യഘട്ടമായാണ് കടലാസില്‍ പ്രിന്റെടുത്തു നല്‍കുന്ന രീതി അവസാനിപ്പിക്കുന്നത്. കാര്‍ഷിക കണക്ഷന്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവര്‍ ഒഴികെ മറ്റെല്ലാ ഉപയോക്താക്കളും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതിയാണു നടപ്പാക്കുന്നത്.

100 ദിവസത്തിനു ശേഷം കാഷ് കൗണ്ടര്‍ വഴി ബില്ലടയ്ക്കാന്‍ 1% കാഷ് ഹാന്‍ഡ്ലിങ് ഫീസ് ഈടാക്കണമെന്ന ശുപാര്‍ശയും ബോര്‍ഡിനു മുന്നിലുണ്ട്. ഓണ്‍ലൈന്‍ വഴി വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് അപേക്ഷാ ഫീസില്‍ ഇളവ് ലഭിക്കും. അതേസമയം ടലാസ് ഫോമുകള്‍ വഴിയുള്ള അപേക്ഷകള്‍ക്ക് 10% ഫീസ് വര്‍ദ്ധിപ്പിക്കും.ബിപിഎല്‍, കാര്‍ഷിക ഉപയോക്താക്കള്‍ക്ക് ഈ വര്‍ധന ബാധകമല്ല.

കണ്‍സ്യൂമര്‍ നമ്പര്‍ വെര്‍ച്വല്‍ അക്കൗണ്ട് നമ്പറായി പരിഗണിച്ച് ബാങ്കുകളില്‍ പണമടയ്ക്കാനുള്ള സംവിധാനവും ഒരു മാസത്തിനകം നടപ്പാകും. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ സമ്പൂര്‍ണമായ ഇപേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുകയാണു ലക്ഷ്യം.

Leave A Reply

Your email address will not be published.

error: Content is protected !!