കുട്ടികള്‍ക്കായി ‘ബാല കേരളം’ പദ്ധതി; മന്ത്രി സജി ചെറിയാന്‍

0

കുട്ടികളില്‍ ശാസ്ത്രബോധവും യുക്തിബോധവും വളര്‍ത്തുന്നതിനായി സാംസ്‌കാരിക വകുപ്പ് ‘ബാല കേരളം’ പദ്ധതി ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ . ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളെ ഒരു വര്‍ഷം പദ്ധതിയിലൂടെ പരിശീലിപ്പിക്കുമെന്നും ഓരോ പഞ്ചായത്തിലും കുട്ടികളുടെ അക്കാദമി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.ജാതീയവും വര്‍ഗീയവുമായ ചിന്തകളില്‍ നിന്നും തീവ്രവാദത്തില്‍ നിന്നും കേരളത്തിലെ കുട്ടികളെ മുക്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാഹിത്യകാരന്‍മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു. അക്കാദമിയുടെ വിശിഷ്ടാംഗത്വം പെരുമ്പടവം ശ്രീധരന് മന്ത്രി നല്‍കി. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷത വഹിച്ചു. വി മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, നിര്‍വാഹകസമിതി അംഗങ്ങളായ പ്രൊഫ. വി. എന്‍ മുരളി, സുഭാഷ് ചന്ദ്രന്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ഡോ. സി ഉണ്ണികൃഷ്ണന്‍, ബെന്യാമിന്‍, മങ്ങാട് ബാലചന്ദ്രന്‍, വി.എസ്. ബിന്ദു എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!