കോണ്‍ക്രീറ്റ് കലുങ്കുണ്ട് പക്ഷെ ഉപകാരമില്ല…

0

നൂല്‍പ്പുഴ പൊന്‍കുഴി പണിയകോളനിക്ക് സമീപത്തെ മണ്‍പാതയുമായി ബന്ധിപ്പിച്ച് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കലുങ്കാണ് കോളനിക്കാര്‍ക്ക് ഉപകാരമില്ലാതെ കിടക്കുന്നത്.റോഡില്‍ നിന്നും രണ്ടടി ഉയരത്തിലാണ് കലുങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇതുകാരണം കോളനിയിലേക്ക് വരുന്ന വാഹനങ്ങള്‍ റോഡില്‍ തന്നെ നിര്‍ത്തണം.വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നൂല്‍്പ്പുഴയിലെ പൊന്‍കുഴി പണിയകോളനിയും സമീപത്തെ മണ്‍പാതയുമായി ചേര്‍ന്ന് നീര്‍ച്ചാലിനുകുറുകെ കോണ്‍ക്രീറ്റ്കലുങ്ക് നിര്‍മ്മിച്ചത്.അംഗനവാടിയും, ഏകാധ്യാപക വിദ്യാലയവും പ്രവര്‍ത്തിക്കുന്ന കോളനിയില്‍ കലുങ്ക് ജനങ്ങള്‍ക്ക് ഉപകാരപ്രദമാം വിധം നിര്‍മ്മിക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം.കലുങ്ക് നില്‍ക്കുന്നത് റോഡില്‍ നിന്നും ഉയരത്തിലായതിനാല്‍ വാഹനങ്ങള്‍ക്ക് കോളനിയിലേക്ക് എത്താന്‍ സാധിക്കില്ല. ഇതുകാരണം ഇവിടെനിന്നും സാധനങ്ങള്‍ കോളനിയിലെ വീടുകളിലേക്ക് ചുമന്നുകൊണ്ടുവരണം. കൂടാതെ അസുഖമായവരെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴും, തിരിച്ചുകൊണ്ടുവരുമ്പോഴും കലുങ്കിന് സമീപം വാഹനം നിറുത്തി എടുത്തുകൊണ്ടുപോയി കയറ്റേണ്ട അവസ്ഥയാണന്നാണ് കോളിക്കാര്‍ പറയുന്നത്. കോളനിയില്‍ അംഗനവാടിയും, ഏകാധ്യാപക വിദ്യാലയവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള കുട്ടികള്‍ക്ക് നല്‍കാനായി കൊണ്ടുവരുന്ന സാധനങ്ങളും റോഡില്‍ വാഹനം നിറുത്തി ചുമന്ന് കൊണ്ടുവരേണ്ട് ഗതികേടിലാണ് അധ്യാപകര്‍. മണ്‍പാതയില്‍ നിന്നും രണ്ടടി ഉയരത്തിലാണ് കലുങ്ക് എന്നതിനാല്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഇതുവഴി കയറിയിറങ്ങാനുംദുരിതം അനുഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദീര്‍ഘവീക്ഷണമില്ലാതെ നിര്‍മ്മിച്ച കലുങ്ക് ഉപകാരപെടുത്തണമെന്നാണ് കോളനിക്കാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!