എഎവൈ (മഞ്ഞ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍ ആരംഭിക്കും. റേഷന്‍ കടകള്‍ വഴി ഇന്ന് മുതല്‍ കിറ്റുകള്‍ ലഭിക്കും. ഈമാസം 28വരെ വിതരണമുണ്ടാകും.അതേസമയം കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട കശുവണ്ടി പരിപ്പ് ,മില്‍മ ഉല്‍പന്നങ്ങള്‍ എന്നിവ എല്ലാ ജില്ലകളിലും പൂര്‍ണമായി എത്തിയിട്ടില്ല. അതിനാല്‍ നാളെ മുതല്‍ മാത്രമേ പൂര്‍ണതോതില്‍ വിതരണം നടക്കുകയുള്ളൂവെന്ന് മന്ത്രി ജിആര്‍ അനില്‍ വ്യക്തമാക്കി.