ജില്ലയിലെ പ്രധാന ജലസ്രോതസ്സായ കബനി നദിയുടെ സുസ്ഥിര നിലനില്‍പ്പ് ഉറപ്പാക്കുക, കാലവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നദിയുടെ പുനരുജ്ജീവനം സാധ്യമാക്കുക എന്നിവ സംബന്ധിച്ച് നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ആലോചനയോഗം ചേര്‍ന്നു. ജില്ലാ ആസുത്രണ ഭവന്‍ എ.പി ജെ ഹാളില്‍ നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍ സീമ ആമുഖ പ്രഭാഷണം നടത്തി.ജനറല്‍ കമ്മിറ്റി, വര്‍ക്കിംഗ് കമ്മിറ്റി, പഞ്ചായത്ത് തല സംഘടക സമിതി, വാര്‍ഡുതല പ്രാദേശിക സംഘാടക സമിതി, ജില്ലാതല ടെക്‌നിക്കല്‍ സമിതി എന്നീ കമ്മിറ്റികള്‍ ചേരാന്‍ യോഗത്തില്‍ തീരുമാനമായി.
എം.എല്‍.എ അഡ്വ.ടി സിദ്ധീഖ്, നവകേരളം കര്‍മ്മ പദ്ധതി ജലവിഭവ കണ്‍സള്‍ട്ടന്റ് അബ്രഹാം കോശി, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, ഹരിത കേരളം മിഷന്‍ കണ്‍സള്‍ട്ടന്റ് ടി.പി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.