എം.എല്‍.എ.ഒ.ആര്‍ കേളു ഉന്നയിച്ച അഴിമതി ആരോപണം തെളിയിച്ചാല്‍ കര്‍മ്മസമിതി പിരിച്ച് വിട്ട് എം.എല്‍.എക്ക് സിന്ദാബാദ് വിളിക്കുമെന്ന് മടക്കിമല മെഡിക്കല്‍ കോളേജ് കര്‍മ്മസമിതി ഭാരവാഹികള്‍.തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍ ഒ.ആര്‍.കേളു ജനങ്ങളോട് മാപ്പ് പറഞ്ഞ് എം.എല്‍.എ. സ്ഥാനം രാജിവെക്കണമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ ആവശ്യപ്പെട്ടു.