സുല്‍ത്താന്‍ ബത്തേരി: ക്രിസ്തുമസ് പുതുവല്‍സര സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കല്ലൂര്‍ കുണ്ടുച്ചിറയ്്ക്ക് സമീപത്തു നിന്നും വാഷ് പിടികൂടിയത്.
കുണ്ടുച്ചിറക്ക് പോകുന്ന പാതയോരത്തുനിന്നുമാണ് ആളില്ലാത്ത നിലയില്‍ നൂറുലിറ്റര്‍ വാഷ് എക്സൈസ് അധികൃതര്‍ കണ്ടെത്തി നശിപ്പിച്ചത്. സംഭവത്തില്‍ അബ്കാരി വകുപ്പ്് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എക്സൈസ് പ്രീവന്റീവ് ഓഫീസര്‍ എം കെ ഗോപി, സിഇഒമാരായ പി വി രജിത്ത്, നിക്കോളാസ് ജോസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.