ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ 

0

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

ഡയറക്ട് ഏജന്റ് നിയമനം

കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയില്‍ താമസിക്കുന്ന 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതി യുവാക്കള്‍ തുടങ്ങിയവരെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മിഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റായി നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ മൊബൈല്‍ നമ്പര്‍ സഹിതം postalrect.clt@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 7. ഫോണ്‍ 0495 2384770

സ്‌പോട്ട് അഡ്മിഷന്‍

കേരള സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ കരണിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി 2021-22 ബാച്ചില്‍ എസ്.സി, എസ്.എസ്ടി വിഭാഗത്തിന് 20 സീറ്റില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 29 ന് രാവിലെ 10 ന് എസ്.എസ്.എല്‍.സി ബുക്ക്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ 8281167513

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒഴുക്കന്മൂല, കോക്കടവ്, ഉപ്പുനട, പരിയാരംമുക്ക്, പാലിയണ, മഴുവന്നൂര്‍, കരിങ്ങാരി എന്നിവിടങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ പടിഞ്ഞാറത്തറ ടൗണ്‍, മുസ്തഫ മില്ല,് ബി.എസ്.എന്‍.എല്‍ പടിഞ്ഞാറത്തറ, ചിറ്റാലകുന്ന്, പുഞ്ചവയല്‍, പാണ്ടന്‍കോട്, കേരള വാട്ടര്‍ അതോറിറ്റി, കാപ്പും കുന്ന്, പടിഞ്ഞാറത്തറ വില്ലേജ്, സ്പില്‍വേ വൈശാലി, ഡാം ഗേറ്റ്, കാപ്പുണ്ടിക്കല്‍, പേരാല്‍, ടീച്ചര്‍ മുക്ക് എന്നിവിടങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

താല്‍ക്കാലിക നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി നടത്തിപ്പിനായി പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ഫാര്‍മസിസ്റ്റിനെയും, പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു സ്റ്റാഫ് നഴ്സിനെയും താല്‍ക്കാലികമായി നിയമിക്കുന്നു. ജൂണ്‍ 29 ന് രാവിലെ 11 ന് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

 

താല്‍ക്കാലിക നിയമനം

വനിതാശിശു വികസന വകുപ്പിനു കീഴില്‍ കണിയാമ്പറ്റ പള്ളിയറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് താല്‍ക്കാലി കാടിസ്ഥാനത്തില്‍ ഒരു എഡ്യൂക്കേറ്ററേയും, ഇംഗ്ലീഷ് ട്യൂഷന്‍ ടീച്ചറെയും ആവശ്യമുണ്ട്. എഡ്യൂക്കേറ്റര്‍ യോഗ്യത – ബി.എഡ്, കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തിപരിചയം. അദ്ധ്യാപക ജോലിയില്‍ നിന്ന് വിരമിച്ചവരെയും പരിഗണിയ്ക്കും. ജോലി സമയം രാവിലെ 6 മുതല്‍ 8 വരെയും, വൈകിട്ട് 6 മുതല്‍ 8 വരെയും അവധി ദിവസങ്ങളില്‍ കുട്ടികളുടെ സൗകര്യപ്രദമായ സമയത്തുമായിരിക്കും. സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്ന ആളായിരിക്കണം.
ട്യൂഷന്‍ ടീച്ചര്‍ യോഗ്യത – ഇംഗ്ലീഷില്‍ ബി.എഡും പരിചയ സമ്പന്നതയും. ജോലി സമയം പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 8 വരെയും, അവധി ദിവസങ്ങളില്‍ കുട്ടികളുടെ സൗകര്യപ്രദമായ സമയത്തുമായിരിക്കും. സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്ന ആളായിരിക്കണം. താല്‍പര്യമുള്ളവര്‍ ജൂലൈ 7 ന് രാവിലെ 11 ന് കണിയാമ്പറ്റ ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04936 286900.

വൈദ്യുതി മുടങ്ങും

സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ തോട്ടാമൂല, കാരാപ്പുതാടി, നെന്‍ന്മേനികുന്ന്, ചുണ്ടക്കര, കമ്പക്കൊടി എന്നിവിടങ്ങളില്‍ രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പനമരം ടൗണ്‍, ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ റോഡ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പള്‍സ് ഓക്സീമീറ്റര്‍ നല്‍കി

സി.എസ്.ഐ മലബാര്‍ മഹാ ഇടവക സംഘടനയായ വയനാട് ഏരിയ യുവജനസഖ്യം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 50 പള്‍സ് ഓക്സീമീറ്റര്‍ നല്‍കി. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പള്‍സ് ഓക്സിമീറ്റര്‍ കിറ്റ് ഏറ്റുവാങ്ങി. സി എസ്.ഐ വയനാട് ചര്‍ച്ച് ബോര്‍ഡ് പ്രസിഡന്റ് റവ.ഫാ.ജോണ്‍സണ്‍, സി.എസ്.ഐ വയനാട് യൂത്ത് വൈസ് പ്രസിഡന്റ് മോഹന്‍ ദാസ്, സെക്രട്ടറി ഷിനു ജോസഫ്, ജോയിന്റ് സെക്രട്ടറി ഡാനറ്റ് സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.

കരിയര്‍ വെബിനാര്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ 2021-22 വര്‍ഷത്തെ കരിയര്‍ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് പ്രൊഫഷണല്‍, എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍ നിര്‍വ്വഹിച്ചു.
കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ എം.കെ.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഡി.എസ്. ഉണ്ണികൃഷ്ണന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.ആലിക്കോയ, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ജെ.അനുമോദ്, ഇ.വി ഷൈജു. എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ് ക്ലാസ് എസ്.ഉമ്മര്‍ നയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!