കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ കണ്ട് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ബെന്നിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വനംവകുപ്പിന്റെ അനാസ്ഥമൂലമാണ് ബെന്നി മരിക്കാനിടയായതെന്നും കുടുംബത്തിലൊരാള്‍ക്ക് ജോലിയും നഷ്ടപരിഹാരവും നല്‍കണമെന്നുമാണ് ആവശ്യം. പ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വനാതിര്‍ത്തിയില്‍ നിര്‍മ്മിച്ച ട്രഞ്ചും കന്മതിലും ഉള്‍പ്പെടെ തകര്‍ന്നിട്ടും നടപടി സ്വീകരിക്കാത്ത വനംവകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ചുമായിരുന്നു സമരം. സമരത്തിന് വിവിധ കര്‍ഷക കൂട്ടായ്മ നേതാക്കള്‍ പങ്കെടുത്തു. സമരത്തിന് വിവിധ കര്‍ഷക കൂട്ടായ്മ നേതാക്കള്‍ പങ്കെടുത്തു. ജില്ലാ കര്‍ഷക കൂട്ടായ്മയ പ്രസിഡന്റ് ഇ.പി. ഫിലിപ്പ്കുട്ടി ഉദ്ഘാടനം ചെയ്തു. ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.എം. ജോര്‍ജ്, പി.കെ. രാജീവ്, എ.സി. തോമസ്, അജി വര്‍ക്കി, ജോയി മണ്ണാര്‍തോട്ടം, ലിജോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.