‘ഛായാമുഖി’; വനിത  എക്‌സിബിഷന്‍ രണ്ടാം എഡീഷന്‍ സംഘടിപ്പിക്കും

0

വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വനിതാ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഛായാമുഖി വനിതാ എക്‌സിബിഷന്‍ രണ്ടാം എഡീഷന്‍ മെയ് 18, 19 തീയതികളില്‍ കല്‍പ്പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്.കെ.എം.ജെ ജിനചന്ദ്രന്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നെത്തുന്ന വനിതാ സംരംഭകരുടെ സ്റ്റാളുകള്‍ ഉണ്ടാകും. ടൂറിസം, ഭഷ്യ സംസ്‌കരണം, കൈത്തറി, ആയുര്‍വ്വേദം, ഭക്ഷ്യ സംസ്‌കരണം, ഫാഷന്‍ ഇന്‍ഡസ്ട്രി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളാണ് സ്റ്റാളുകള്‍ ഒരുക്കുന്നത്.

18 മുതല്‍ രണ്ടു ദിവസങ്ങളിലായാണ് പ്രദര്‍ശനം നടക്കുകയെന്ന് വിമന്‍ ചേംബര്‍ പ്രസിഡന്റ് ബിന്ദു മില്‍ട്ടണ്‍, സെക്രട്ടറി എം.ഡി ശ്യാമള, ജോയിന്റ് സെക്രട്ടറി സജിനി ലതീഷ്, പാര്‍വതി വിഷ്ണുദാസ് എന്നിവര്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വായനാട്ടുകാരായ വനിതാ പ്രതിഭകളെ ആദരിയ്ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍ രമ പ്രദര്‍ശന വിപണ മേളയുടെ ഉത്ഘാടനം നിര്‍വഹിയ്ക്കും. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ഐസക് മുഖ്യാതിഥിയാകും. ഇത്തവണ വയനാടിന് പുറത്തു നിന്നുള്ള വനിതാ സംരംഭകരുടെ സ്റ്റാളുകളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജനപ്രതിനിധികളും വ്യവസായ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യവസായ വാണിജ്യ മേഖലകളിലെ മുന്‍നിരക്കാരും പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെയാണ് പ്രദര്‍ശന വിപണന മേളയുടെ സമയം. സമാപന ദിവസം സാംസ്‌കാരിക പരിപാടികളും ഉണ്ടാകുമെന്നു സംഘാടകര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!