ശക്തമായ പ്രതിഷേധം; വേഗതാ ബോര്‍ഡുകള്‍ നീക്കം ചെയ്ത് വനം വകുപ്പ്
ജനവാസ മേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച വേഗതാ ബോര്‍ഡുകള്‍ എടുത്തുമാറ്റി. ആനയും, കാട്ടുപോത്തും, പന്നിയും, കടുവയും സഞ്ചരിക്കുന്ന വഴിയാണെന്നും വേഗത കുറച്ച് ശ്രദ്ധിച്ചുപോകണമെന്നുമുള്ള നിര്‍ദ്ദേശമടങ്ങിയ നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ ബോര്‍ഡാണ് വനം വകുപ്പ് എടുത്തു മാറ്റിയത്. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തത്. ജനങ്ങളെ കുടിയിറക്കാനുള്ള ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നും ആവര്‍ത്തിക്കപ്പെട്ടാല്‍ ശക്തമായി നേരിടുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ജനവാ മേഖലയില്‍ സ്ഥാപിച്ച ബോര്‍ഡിനെതിരെ പ്രദേശ വാസികളുടെയും വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധത്തേ തുടര്‍ന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് ബോര്‍ഡ് എടുത്ത് മാറ്റിയിരുന്നു. ജനങ്ങളെ കുടിയിറക്കാനുള്ള ആദ്യ നടപടിയായികണക്കാക്കുന്ന ഇത്തരം നടപടികള്‍ അനുവദിക്കുകയിെല്ലന്നും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളുമായി വന്നാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.
പനവല്ലി റസല്‍കുന്ന് റോഡ്, കാളിന്ദി കോളനി ജംഗ്ഷന്‍ എന്നിവിടുങ്ങളില്‍ ബോര്‍ഡ്സ്ഥാപിച്ചത് വയനാട് വിഷന്‍ വാര്‍ത്ത ചെയ്തതിന് ശേഷമാണ് പ്രതിഷേധം ശക്തമായത്.