വീട്ടുമുറ്റത്ത്  നിറുത്തിയിട്ടിരുന്ന കാര്‍  കാട്ടാന നശിപ്പിച്ചു

0

നൂല്‍പ്പുഴ പഞ്ചായത്തിലെ വനാതിര്‍ത്തിമേഖലയായ തോട്ടാമൂല പ്രദേശവാസികള്‍ കാട്ടാന ഭീതിയില്‍.പ്രദേശവാസിയായ  പാറയില്‍ ഷൈനിയുടെ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറ് കാട്ടാന നശിപ്പിച്ചു.കഴിഞ്ഞരാത്രിയില്‍ എട്ടരയോടെയാണ് സംഭവം.രാത്രിയില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ പ്രദേശത്ത് ഭീതിപരത്തുകയും വ്യാപകമായ നാശനഷ്ടംവരുത്തുകയും ചെയ്തു.സംഭവമറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ റെയ്ഞ്ചറടക്കമുള്ള വനപാലകരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു.പിന്നീട് എസിഎഫ് സ്ഥലത്തെത്തി ചര്‍ച്ചചെയ്യാമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഈ സമയം വീട്ടുകാര്‍ വീട്ടുമുറ്റത്ത് തന്നെ ഉണ്ടായിരുന്നു. പിന്നീട് ബഹളംഉണ്ടാക്കിയപ്പോഴാണ് കാട്ടുകൊമ്പന്‍ മുറ്റത്തുനിന്നും പിന്തിരിഞ്ഞത്. ആക്രമണത്തില്‍ കാറിന്റെ ബോണറ്റ് തകര്‍ന്നു. ഇവിടെ നിന്നും നീങ്ങിയ കാട്ടാന സമീപത്തെ മഠത്തില്‍ രാജപ്പന്റെ കൃഷിയിടത്തില്‍ സ്ഥാപിച്ചിരുന്ന പൈപ്പുകളും കൃഷിയും നശിപ്പിച്ചു. സംഭവമറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്ഥല്ത്തെത്തിയ റെയഞ്ചിറടക്കമുള്ള വനപാലകരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. പിന്നീട് എസിഎഫ് സ്ഥലത്തെത്തി ചര്‍ച്ചചെയ്യാമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അടുത്തകാലത്തായി ഈ കാട്ടുകൊമ്പന്റെ ശല്യം പ്രദേശത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. വനാതിര്‍ത്തിയില്‍ കാട്ടാനപ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാകാത്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമായി നാട്ടുകാര്‍ ചൂണ്ടികാണിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!