നായ്ക്കട്ടി പാലത്തിന് സമീപം 15 മിനിറ്റിനുള്ളില്‍ മറിഞ്ഞത് രണ്ട് ലോറികള്‍
തോല്‍പ്പെട്ടി ചെറിയ നായ്ക്കട്ടി പാലത്തിന് സമീപം 15 മിനിറ്റിനുള്ളില്‍ രണ്ടുലോറികള്‍ അപകടത്തില്‍പെട്ടു.മൈസൂറില്‍ നിന്ന് പച്ചക്കറിയുമായി എത്തിയ ലോറിയും, മിനിലോറിയുമാണ് അപകടത്തില്‍പെട്ടത്.വളവോടു കൂടിയ ഇറക്കത്തില്‍ നിയന്ത്രണം വീട്ട് ലോറികള്‍ മറിയുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടു കൂടിയാണ് അപകടം.അപകടങ്ങള്‍ സ്ഥിരമായ വളവില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിനും പാലത്തിനും വീതി കൂട്ടുന്നതിന് മുമ്പ് ചെറിയ നായ്ക്കട്ടി പാലത്തിലായിരുന്നു അപകടം ഏറെ മുറവിളിക്ക് ശേഷമാണ് ഇത് പരിഹരിച്ചത്.