കര്‍ഷക സമരങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് 8ന് നടത്തുന്ന ഭാരത് ബന്ദില്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തില്ലെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. കര്‍ഷക സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദിനു തൊഴിലാളി യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ സംസ്ഥാനത്തെ പല ജില്ലകളിലും അന്ന് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് നടക്കുന്നുണ്ട്. ആ സാഹചര്യത്തില്‍ കേരളത്തില്‍ പണിമുടക്ക് നടത്തേണ്ടെന്നാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം