സാമൂഹ്യ വിരുദ്ധര്‍ വാഴകള്‍ വെട്ടി നശിപ്പിച്ചു

0

 

പടിഞ്ഞാറത്തറ പതിനാറാംമൈലിലാണ് പാതി മൂപ്പ് എത്താത്ത വാഴകള്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടി നശിപ്പിച്ചത്. ചക്കാലക്കല്‍ ജോര്‍ജ്, ബിനു കളപ്പുരക്കല്‍, ബഷീര്‍ തോട്ടോളി എന്നിവര്‍ ചേര്‍ന്ന് ഒന്നര ഏക്കറില്‍ കൃഷി ചെയ്ത 1900 വാഴകളില്‍ 800 ഓളം വാഴകളാണ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയത്. സംഭവത്തില്‍പടിഞ്ഞാറത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കൃഷി നശിപ്പിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷ നല്‍കണമെന്നും രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും കര്‍ഷകര്‍ പറഞ്ഞു. പഞ്ചായത്തിലും കൃഷിഭവനിലും പരാതി നല്‍കിയിട്ടുണ്ട്.

ചൊവ്വ രാവിലെ കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് വാഴകള്‍ക്ക് വെട്ടേറ്റതായി കണ്ടത്. മൂര്‍ച്ചയേറിയ ഏതോ ആയുധം ഉപയോഗിച്ച് മുറിച്ച നിലയിലാണ് വാഴകള്‍ കാണപ്പെട്ടത്.വാഴകള്‍ കാറ്റത്ത് വീഴാതിരിക്കാന്‍ കെട്ടിയിരുന്നു. അതിനാല്‍ മുക്കാല്‍ ഭാഗവും മുറിഞ്ഞ വാഴകള്‍ കയറില്‍ തുങ്ങി നില്‍ക്കുകയാണ്. കുറച്ച് വാഴകള്‍ മുറിഞ്ഞുനിലത്ത് വീണിട്ടുണ്ട്. കുലച്ച വാഴകള്‍ക്ക് പലയിടങ്ങളിലായി തണ്ടില്‍ വെട്ടേറ്റിട്ടുമുണ്ട്.
കടുത്ത വേനലിനെയും അതിജീവിച്ച് കൃഷി ചെയ്തതാണെന്നും ഇത്തരത്തില്‍ കൃഷി നശിപ്പിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷ നല്‍കണമെന്നും രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും കര്‍ഷകര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!