‘ലൂമിനസ് സ്‌പെക്ട്ര’; ചിത്ര പ്രദര്‍ശനം
ചിത്രകാരി രേഷ്മ ലിസ് വരിക്കാട്ടിന്റെ ‘ലൂമിനസ് സ്‌പെക്ട്ര’ ചിത്ര പ്രദര്‍ശനം മാനന്തവാടി ലളിതകലാ ആര്‍ട്ട് ഗ്യാലറിയില്‍. പത്ത് ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ എട്ടും ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ്. കോവിഡ് കാലത്ത് വരച്ച ചിത്രവും പ്രദര്‍ശനത്തിലുണ്ട്. 14 വര്‍ഷത്തോളം ചിത്ര കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന രേഷ്മയുടെ ആദ്യ ചിത്രപ്രദര്‍ശനമാണിത്. പ്രദര്‍ശനം ഈ മാസം 22 ന് സമാപിക്കും. ഓയില്‍, ചാര്‍ക്കോള്‍, അക്രലിക്, മെറ്റാലിക് പെയിന്റുകള്‍ തുടങ്ങിയ ഉപയോഗിച്ചാണ് പ്രധാനമായും ചിത്രം വരക്കുന്നത്.
കറുപ്പും, വെളുപ്പും ഇടകലര്‍ന്ന മനോഹര ദൃശ്യങ്ങള്‍ കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കും. കോയമ്പത്തൂര്‍ കാരുണ്യ സര്‍വ്വകലാശാല പ്രോ: വൈസ് ചാന്‍സ്ലര്‍ ഡോ. ഇ ജെ ജെയിംസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഹൈദ്രാബാദില്‍ സ്ഥിര താമസമാക്കിയ രേഷ്മ സ്വകാര്യ കമ്പനിയില്‍ എച്ച്.ആര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. തോമസ് ജെ മേനാച്ചേരിയാണ് ഭര്‍ത്താവ്. ആറുവയസ്സുകാരന്‍ ജെയിംസ് തോമസ് മേനാച്ചേരി മകനാണ്. കണ്ണൂര്‍ യൂണിവേഴ്സിറ്റി അധ്യാപകന്‍ ഡോ.ജോസഫ് എരിഞ്ചേരി, ജോസഫ് എം വര്‍ഗ്ഗീസ്, ചിത്ര എലിസബത്ത്, ഫ്രാന്‍സിസ് ബേബി, ചിത്രകാരി രേഷ്മ ലിസ് വരിക്കാട്ട് എന്നിവര്‍ സംസാരിച്ചു.