സുല്‍ത്താന്‍ ബത്തേരി നഗരസഭാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതിനുമുന്നോടിയായി പരിസരങ്ങള്‍ ശുചീകരിക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനം. നഗരസഭ ചെയര്‍മാന്‍ ടി കെ രമേശിന്റെ അധ്യക്ഷതിയില്‍ ജനപ്രതിനിധികളും സ്‌കൂള്‍ പ്രധാന അധ്യാപകരും പങ്കെടുത്തയോഗത്തിലാണ് തീരുമാനമായത്. സ്‌കൂളുകളിലെ അറ്റകുറ്റപണികള്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, കുടിവെള്ളം, സ്‌കൂള്‍ പരിസരം ലഹരി വിമുക്തമാക്കല്‍ എന്നിവ ഈ മാസം 30നു മുമ്പ് പൂര്‍ത്തിക്കും.
തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ പരിസരം ശുചീകരിക്കാനും, തുടര്‍ന്ന് 31നു നഗരസഭാ പ്രതിനിധികള്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്താനും യോഗത്തില്‍ തീരുമാനിച്ചു. ക്ഷീരസംഘം പ്രസിഡന്റ് കെ.കെ പൗലോസ് ചെയര്‍മാനായും, സെക്രട്ടറി പി.പി വിജയന്‍ കണ്‍വീനറുമായുള്ള 150 അംഗ സ്വാഗതസംഘം കമ്മറ്റിക്കും യോഗത്തില്‍ രൂപം നല്‍കി. ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ എല്‍സി പൗലോസ്, സ്ഥിരം സമിതി അധ്യക്ഷരായ ടോം ജോസ്, പി.എസ് ലിഷ, സാലി പൗലോസ്, ഷാമില ജുനൈസ്, കെ റഷീദ്, സെക്രട്ടറി കെ. എം സൈനുദ്ധീന്‍ , അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.ജി ബിജു, ക്ലീന്‍ സിറ്റി മാനേജര്‍ കെ. സത്യന്‍ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി. സാബു ജി.എം.ഇ.സി കണ്‍വീനര്‍ പി. എ അബ്ദുള്‍നാസര്‍ സംസാരിച്ചു.