ഇളയിഞ്ചി എടുക്കാനാളില്ല; ഇഞ്ചികര്‍ഷകര്‍ ദുരിതത്തില്‍

0

ഓണവിപണി പ്രതീക്ഷിച്ച് ഇടവിളയായി വയലുകളില്‍ ഇഞ്ചി കൃഷിയിറക്കിയ ജി്ല്ലയിലെ നാമമാത്രമ കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്. ഇളയിഞ്ചിക്ക് വിലയില്ലാത്തതിനാലും എടുക്കാനാളില്ലാത്തതിനാലും പറിച്ചെടുക്കുന്ന ഇഞ്ചി വയലുകളില്‍ തന്നെ കിടന്നുനശിക്കുകയാണ്. പഴയിഞ്ചിമാത്രമാണ് മാര്‍ക്കറ്റുകളില്‍ എടുക്കുന്നത്. കയറിപോകാത്തതിനാല്‍ പുതിയ ഇഞ്ചിവേണ്ടന്നാണ് കച്ചവടക്കാര്‍ പറയുന്നതെന്നാണ് കര്‍ഷകരുടെ ആരോപണം.ഇത് കാരണം ചെറുകിട കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലാണ്.നഞ്ചകൃഷിക്കായി വയലുകളില്‍ ഇറക്കിയ ഇഞ്ചി വിളവെടുത്ത് വിറ്റ്ലഭിക്കുന്ന തുക കൊണ്ട് നെല്‍കൃഷിയിറക്കാം എന്ന പ്രതീക്ഷയിലായിരുന്ന കര്‍ഷകര്‍. എന്നാല്‍ വിലയില്ലാത്തതും എടുക്കാനാളില്ലാത്തതിനാലും പലരും ഇഞ്ചി വിളവെടുത്തിട്ടില്ല. പലകര്‍ഷകരുടെയും ഇഞ്ചി രോഗബാധയിലായിട്ടുമുണ്ട്. നിലവില്‍ ഇളയിഞ്ചിക്ക് 350 രൂപയാണ് മാര്‍ക്കറ്റ് വില. എന്നാല്‍ അതിടുക്കാനും ആളില്ലാത്തതിനാല്‍ വിളവെടുത്ത ഇളയിഞ്ചി കര്‍ഷകര്‍ പാടത്തുതന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. പഴയിഞ്ചിക്ക് മാര്‍ക്കറ്റ് വില 1500-1600 രൂപതോതിലാണ്. എന്നാല്‍ രോഗബാധയും മഴയില്‍ വെളളകെട്ട് കാരണവും ചീച്ചലും പിടിപെട്ടതിനാല്‍ കര്‍ഷകര്‍ക്ക് വിളയിറക്കിയ തുകപോലും നിലവിലെ സാഹചര്യത്തിലെ ഇഞ്ചി പറിച്ചു നല്‍കിയാല്‍ തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ്. ഇതുതന്നെയാണ് ചേന, കപ്പ, നേന്ത്രവാഴ കൃഷിചെയ്തവരുടെയും സ്ഥിതി. കഴിഞ്ഞ അഞ്ച് വര്‍ഷമായി കര്‍ഷകര്‍ ഈ പ്രതിസന്ധി അനുഭവിക്കാന്‍ തുടങ്ങിയിട്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. സര്‍ക്കാര്‍ തലത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ കൊണ്ടുവരണമെന്നും കൊവിഡ് പ്രതിസന്ധി അനുഭവിക്കുന്നതിനാലും ഒരു ഹെക്ടറില്‍ താഴെ വയല്‍ ഭൂമിയടക്കമുള്ള കര്‍ഷകര്‍ എടുത്ത എല്ലാലോണും എഴുതിതള്ളാന്‍ സര്‍ക്കാര്‍ നടപടിസ്വീകരിക്കണമെന്നും കൂടാതെ കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!