മേപ്പാടി കുന്നമ്പറ്റയിലെ റിസോര്‍ട്ട് സ്വിമ്മിങ്ങ് പൂളില്‍ വെച്ച് ഷോക്കേറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാള്‍ അറസ്റ്റില്‍. താമരശ്ശേരി സ്വദേശി ചുണ്ടക്കുന്നുമ്മല്‍ സി.കെ.ഷറഫുദ്ദീനെയാണ് മേപ്പാടി സ്റ്റേഷന്‍ എസ്.എച്ച്.ഒ.സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ്.കഴിഞ്ഞ മാര്‍ച്ച് 24നാണ് തമിഴ്‌നാട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ബാലാജി ഷോക്കേറ്റ് മരിച്ചത്.