പൂട്ടിയ ഹോട്ടലില്‍ വിദ്യാര്‍ഥികളുടെ അവധിക്കാല പഠനം
കുറുവ ദ്വീപില്‍ സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ അടച്ചുപൂട്ടിയ ഹോട്ടലില്‍ വിദ്യാര്‍ഥികളുടെ അവധിക്കാല പഠനം. വര്‍ഷങ്ങളായി കുറുവ ദ്വീപിനോട് ചേര്‍ന്ന് ഹോട്ടല്‍ നടത്തിവരികയായിരുന്ന വി.കെ. ബാബുവാണ് അവധിക്കാലത്ത് പഠനത്തിനായി കുട്ടികള്‍ക്ക് ഹോട്ടല്‍ സൗജന്യമായി വിട്ട് നല്‍കിയത്. കുടുംബശ്രീയില്‍ നിന്ന് 2 ലക്ഷത്തിലേറെ രൂപ വായ്പയെടുത്തായിരുന്നു ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്.ഇപ്പോള്‍ തിരിച്ചടവും മുടങ്ങി. പൂട്ടിയ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപ്പെടലുകള്‍ ഉണ്ടാവണമെന്നാണ് ആവശ്യം.