നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എറണാകുളം സ്വദേശികളായ 4 പേരെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്റണി, പറവൂര്‍ കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ സോമന്‍, ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ ലക്കിടി സ്‌കൂളിന് സമീപം പിടികൂടിയത്. ഇവരില്‍ 3പേര്‍ കൊലപാതകം, വധശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.