രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. ഇതോടെ പെട്രോളിനും ഡീസലിനും വില കൂടി. കൊച്ചിയില്‍ പെട്രോള്‍ വില 82.38 പൈസയാണ്. ഡീസല്‍ വില 76.18 പൈസയിലെത്തി.
ഇന്ന് ഡീസലിന് 31 പൈസയും പെട്രോളിന് 21 പൈസയും കൂടി. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 1.12 പൈസയും ഡീസലിന് 1.80 പൈസയുമാണ് വര്‍ധിച്ചത്.
ഡല്‍ഹിയില്‍ 82.13 രൂപയാണ് പെട്രോള്‍ വില. ഡീസലിനാകട്ടെ 72.13 രൂപയും. മുംബൈയില്‍ പെട്രോളിന് 88.81 രൂപയും, ഡീസലിന് 78.66 രൂപയുമാണ്. ചെന്നൈയില്‍ 85.12 രൂപയാണ് പെട്രോളിന്. ഡീസലിന് 77.56 രൂപയാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 83.67 രൂപയും, ഡീസലിന് 75.70 രൂപയുമാണ്. രാജ്യന്തര വിപണിയിലെ വിലക്കയറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.