ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായുള്ള വയനാട് പോലീസിന്റെ പരിശോധനയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എറണാകുളം സ്വദേശികളായ യുവാക്കളെ വൈത്തിരി പോലീസ് ഞായറാഴ്ച പുലര്‍ച്ചെ പിടികൂടി. മുളന്തുരുത്തി, ഏലിയാട്ടേല്‍ വീട്ടില്‍, ജിത്തു ഷാജി(26), ചോറ്റാനിക്കര, വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്റണി (19), പറവൂര്‍, കോരണിപ്പറമ്പില്‍ വീട്ടില്‍, ജിതിന്‍ സോമന്‍ (20), ആലുവ, അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി (20) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോട് സംശയസ്പദമായ സാഹചര്യത്തില്‍ ലക്കിടി സ്‌കൂളിന് സമീപം വച്ച് പിടികൂടിയത്. ഇവരില്‍ ജിത്തു ഷാജി കൊലപാതകം, വധശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും അലന്‍ ആന്റണി, ജിതിന്‍ സോമന്‍ എന്നിവര്‍ മോഷണക്കേസുകളുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. സ്ഥിരം കുറ്റവാളികളായ ഇവര്‍ ഒന്നിച്ച് കവര്‍ച്ചയോ മോഷണമോ നടത്തുന്നതിനായി മുന്നൊരുക്കം ചെയ്ത് വന്നതാണെന്ന് ബോധ്യത്താല്‍ ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. എസ്.ഐ മാരായ പി.വി പ്രശോബ്, എന്‍.കെ മണി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, വിനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.