നവജാത ശിശുക്കള്‍ക്ക് കുഞ്ഞുടുപ്പുകള്‍ സൗജന്യം; പ്രഖ്യാപനവുമായി ബോചെ
ഗോത്ര വിഭാഗത്തിലെ നവജാത ശിശുക്കള്‍ക്ക് ഇനിമുതല്‍ ഫസ്റ്റ് കിസ്സ് കുഞ്ഞുടുപ്പുകള്‍ സൗജന്യം. വയനാട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തില്‍ ജനിക്കുന്ന എല്ലാ വിഭാഗം ഗോത്ര വിഭാഗത്തിലെയും നവജാതശിശുക്കള്‍ക്കാണ് ബോച്ചെയുടെ വസ്ത്ര നിര്‍മ്മാണ കമ്പനിയായ ഫസ്റ്റ് കിസ്സ് വകയായി സൗജന്യമായി സമ്മാനിക്കുക. വയനാട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തിയ ശേഷം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.
ബോച്ചെ ബ്രാന്‍ഡില്‍ നിലവില്‍ ഫസ്റ്റ് കിസ്സ് എന്ന പേരില്‍ കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ വില്‍പ്പന നടത്തി വരുന്നുണ്ട്. കേരളത്തിലെ പലയിടത്തും ഫസ്റ്റ് കിസ്സ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന്റെ ഭാഗമായാണ് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനിക്കുന്ന ഗോത്ര വിഭാഗത്തിലെ നവജാത ശിശുക്കള്‍ക്ക് കുഞ്ഞടുപ്പുകള്‍ സമ്മാനമായി നല്‍കുന്നതെന്നും ബോച്ചെ പറഞ്ഞു.