കടുവയെ പിടികൂടണമെന്നാവിശ്യംപ്രതിഷേധ മാര്‍ച്ച് നടത്തി

0

യൂക്കാലികവലയിലും പരിസര പ്രദേശങ്ങളിലും ഭീതി പടര്‍ത്തുന്ന കടുവയെ ഉടന്‍ പിടികൂടണമെന്ന ആവശ്യവുമായി ജനകീയ സമിതി ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.മൂന്നാനക്കുഴി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലേക്കാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. 3ാം വാര്‍ഡ് മെമ്പര്‍ പി.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പലരും നേരില്‍ കണ്ടിട്ടും ക്യാമറ സ്ഥാപിക്കുന്നതിനോ ജനങ്ങളുടെ ഭീതി അകറ്റുന്നതിനോ ബന്ധപ്പെട്ട വനം വകുപ്പ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ജനകീയ സമിതി ആരോപിച്ചു. പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജനകീയ സമിതിയുടെ നിവേദനം വനം വകുപ്പ് ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.
ജില്ലാ കലക്ടറുടേയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് സ്ഥലത്തെത്തിയ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!