കൊവിഡ് : ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

0

കോവിഡ് രണ്ടാംതരംഗത്തില്‍ വ്യാപനം രൂക്ഷമായതോടെ ജില്ലയില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കി. ജില്ലയിലെ ആര്‍.ടി.ഒ, സബ് ആര്‍.ടി.ഒ.കളിലും നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തി. മേയ് അഞ്ചുവരെയാണ് നിയന്ത്രണം.

ഈ കാലയളവിലേക്ക് മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍.ടി.ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചകളും രണ്ടാഴ്ചയിലേക്ക് നിര്‍ത്തിവെച്ചതായി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.ബാങ്കുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ മേയ് അഞ്ചുവരെ ക്രമീകരിച്ചിട്ടുള്ള എല്ലാ ഇന്റര്‍വ്യൂകളും നിര്‍ബന്ധമായും മാറ്റിവെക്കണമെന്ന് കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദേശിച്ചു. സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് അവശ്യമായ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഒഴികെയുള്ള മറ്റെല്ലാ പരീക്ഷകളും, ഇന്റര്‍വ്യൂകളും മാറ്റിയ സാഹചര്യത്തിലാണ് ഉത്തരവ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നറിയാനായി നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കും. ക്വാറന്റീന്‍ ലംഘിക്കുന്നവരുടെ പേരുവിവരങ്ങള്‍ ബന്ധപ്പെട്ട റാപ്പിഡ് റെസ്‌പോണ്‍സ് ടീം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കണ്‍ട്രോള്‍റൂമിന് കൈമാറും. തുടര്‍നടപടികള്‍ക്കായി ക്വാറന്റീന്‍ ലംഘിച്ചവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറും. ജില്ലയിലെ ഏഴ് അന്തസ്സംസ്ഥാന ചെക്‌പോസ്റ്റുകളിലും പോലീസിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.പേര്‍ക്ക് കോവിഡ്; 607 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.

Leave A Reply

Your email address will not be published.

error: Content is protected !!