രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇതിനെതിരായി ഉപയോഗിക്കുന്ന ‘ആംഫറ്റെറിസിന്‍ ബി’ മരുന്നിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഫാര്‍മ കമ്ബനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.രോഗബാധിതരില്‍ മരണനിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. നിലവില്‍ വിപണിയില്‍ മരുന്നിനു ക്ഷാമം നേരിടുന്നുണ്ട്.ഫൈസറിന്റെ ഉടമസ്ഥതയിലുള്ള മൈലാന്‍ ലബോറട്ടറീസ് (വിയാട്രിസ്), ഭാരത് സീറംസ് ആന്‍ഡ് വാക്‌സീന്‍സ്, ബിഡിആര്‍ ഫാര്‍മ, സണ്‍ ഫാര്‍മ, സിപ്ല, ലൈഫ് കേര്‍, അബോട്ട് ലബോറട്ടറീസ് തുടങ്ങിയ കമ്ബനികളോടാണ് നിര്‍ദേശിച്ചിരിക്കുന്നത്.വിപണി ആവശ്യം പരിഗണിച്ചു മിക്ക കമ്ബനികളും മരുന്നിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉല്‍പാദനം ആരംഭിച്ചാലും ഇവ വിപണിയില്‍ ലഭ്യമാകാന്‍ ഏകദേശം 20 മുതല്‍ 30 ദിവസം വരെ എടുക്കും.ഇതുകൂടി പരിഗണിച്ചാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന വിയാട്രിസ് ഉള്‍പ്പടെയുള്ള കമ്ബനികളോട് ആഭ്യന്തര വിപണിക്കായി ഉല്‍പാദനം നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ ഇടപെടലിലൂടെ മരുന്നിന്റെ പൂഴ്ത്തിവയ്പ് ഒഴിവാക്കാനും ഇടനിലക്കാര്‍ അമിത ലാഭം കൊയ്യുന്നത് ഒഴിവാക്കാനും സാധിക്കും.ഫംഗല്‍ രോഗങ്ങള്‍ക്കുള്ള മരുന്നിന് ചിലയിടത്ത് ഇരട്ടി വില ചിലര്‍ ഈടാക്കുന്നുണ്ടെന്നാണ് വിവരം. കമ്ബനികള്‍ക്കു മരുന്നിന്റെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ട്.കോവിഡ് രോഗം ബാധിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കോര്‍മൈകോസിസ് രോഗം പടരുന്നത്.നെറ്റി, മൂക്ക്, കവിള്‍, കണ്ണ്, പല്ല്, അണ്ണാക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കറുത്ത പൊട്ടുപോലെ കണ്ടുവരുന്ന പൂപ്പല്‍ ബാധ പലര്‍ക്കും കണ്ണിലാണ് ഗുരുതരമായി ബാധിക്കുന്നത്.കാഴ്ച പെട്ടെന്നു നഷ്ടപ്പെടും എന്നതിനാല്‍ രോഗം ബാധിക്കുന്നവര്‍ എത്രയും പെട്ടെന്ന് ചികിത്സാ സഹായം തേടണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.
മഹാരാഷ്ട്രയില്‍ മാത്രം രോഗം ബാധിച്ച 1500 പേരെങ്കിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.രോഗം ബാധിക്കുന്നവരില്‍ 50 മുതല്‍ 85 ശതമാനം വരെ ആളുകള്‍ മരിക്കുന്നു എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. രോഗം മാറുന്നവര്‍ക്ക് കാഴ്ച നടഷ്ടപ്പെടുകയോ ഏതെങ്കിലും അവയവങ്ങള്‍ നഷ്ടപ്പെടുന്നതും രോഗത്തിന്റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post