ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ ഒഴിക്കാവുന്ന ആദ്യ കോവിഡ് വാക്സീന് കേന്ദ്രാനുമതി. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് ആയി ഉപയോഗിക്കാനാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയത്.
മൂന്ന് ഘട്ട പരീക്ഷണത്തിന് ശേഷം വാക്സിന്‍ സുരക്ഷിതമാണെന്നു കണ്ടെത്തിയതായി ഭാരത് ഭയോടെക് അറിയിച്ചു. വാക്സിനില്‍ ഉപയോഗിക്കുന്നത് ചിംബാന്‍സി കോള്‍ഡ് വൈറസ് ആണ്. യുഎസിലെ സെന്റ് ലൂയിയിലെ വാഷിങ്ടന്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് വാക്സീന്‍ വികസിപ്പിച്ചത്.