നാളെ മുതല്‍ മുഴുവന്‍ പാലും മില്‍മ സംഭരിക്കും

0

 

ക്ഷീര കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം.നാളെ മുതല്‍ ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ നിന്ന് മുഴുവന്‍ പാലും മില്‍മ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി എന്നിവരുമായി മില്‍മ മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്.മണി നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തിലാണ് മുഴുവന്‍ പാലും സംഭരിക്കാനുള്ള തീരുമാനം.

ത്രിതല പഞ്ചായത്തുകള്‍, ട്രൈബല്‍ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്പുകള്‍, വൃദ്ധസദനങ്ങള്‍, കോവിഡ് ആശുപത്രികള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളിലൂടെ പാല്‍ വിതരണം നടത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവും. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന മലപ്പുറം ജില്ലയൊഴിച്ച് മറ്റു ജില്ലകളില്‍ പാലിന്റെയും ഇതര ഉല്‍പ്പന്നങ്ങളുടെയും വിപണനത്തില്‍ പുരോഗതിയുണ്ട്. ആയതിനാല്‍ മില്‍മയുടെ തിരുവനന്തപുരം, എറണാകുളം മേഖലാ യൂണിയനുകള്‍ മലബാറില്‍ നിന്ന് പാല്‍ സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതിദിനം രണ്ടു ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി നല്‍കാമെന്ന് തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറികള്‍ സമ്മതിച്ചിട്ടുണ്ടുമുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കാന്‍ മില്‍മ തീരുമാനമെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!