ഷാജി കേദാരത്തിന് ദേശീയ അവാര്‍ഡ്

0

ജൈവ വൈവിധ്യങ്ങളുടെ സംരക്ഷകനായ മാനന്തവാടി ഇല്ലത്ത്‌വയല്‍ ഷാജി കേദാരത്തിന് ദേശീയ അവാര്‍ഡ്.കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡാണ് ജൈവ വൈവിധ്യങ്ങളുടെ ഇന്ത്യയിലെ മികച്ച കര്‍ഷകനായി ഷാജിയെ തിരത്തെടുത്തിരിക്കുന്നത്. രണ്ട് ദേശീയ അവാര്‍ഡ് ലഭിക്കുന്ന കര്‍ഷകന്‍ എന്ന അപൂര്‍വ്വ നേട്ടത്തിനുംഷാജി ഉടമയായി.

പ്രകൃതിയെയും ജൈവ വൈവിധ്യങ്ങളെയും സംരക്ഷിച്ച് കൊണ്ടുള്ള സമ്മിശ്ര കൃഷിയാണ് ഷാജി വര്‍ഷങ്ങളായി പിന്തുടരുന്നത്.അപൂര്‍വ്വ ഇനങ്ങള്‍ ഉള്‍പ്പെടെ 200ല്‍പരം കിഴങ്ങുകള്‍ ,വിവിധ ഇനം നാടന്‍ നെല്‍വിത്തുകള്‍, പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍, വിത്യസ്തങ്ങളായ 40 ഇനം മഞ്ഞള്‍, 30 ഇനത്തില്‍പ്പെട്ട മഞ്ഞള്‍, പശുക്കള്‍, ആട്, കോഴി, തേനീച്ച, മത്സ്യക്കൃഷി, പക്ഷികള്‍ എന്നിവയെല്ലാം ഷാജി വര്‍ഷങ്ങളായി സംരക്ഷിച്ച് പരിപാലിച്ച് പോരുന്നതാണ്. 2014ല്‍ ദേശീയ പുരസ്‌ക്കരമായ പ്‌ളാന്റ് ജിനോം സേവിയര്‍ അവാര്‍ഡ് ഉള്‍പ്പെടെ 85 ഓളം ദേശീയ, സംസ്ഥാന അംഗീകാരങ്ങള്‍ ഷാജിക്ക് ലഭിച്ചിട്ടുണ്ട്. ദേശീയ ജൈവ വൈവിധ്യദിനത്തില്‍ ലഭിച്ച അവാര്‍ഡ് ഏറെ സന്തോഷം നല്‍കുന്നതായും യുവതലമുറക്ക് ഇത് പ്രചോദനമാകട്ടെയെന്നും ഷാജി പറഞ്ഞു. വീടിനോട് ചേര്‍ന്നുള്ള കേദാരം കിഴങ്ങ് കേന്ദ്രത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സന്ദര്‍ശകരായി എത്തുന്നത്.ഭാര്യ ജിജി മക്കളായ ഇമ്മാനുവല്‍, ആന്‍ മരിയ എന്നിവരും മാതാപിതാക്കളും ഷാജിക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!