പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

0

സൈനികനെ അകാരണമായി മര്‍ദിച്ചു തടവില്‍ പാര്‍പ്പിച്ചതിനെതിരെ വിമുക്ത ഭടന്മാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യ്തു.കേരളത്തില്‍ സാധാരണകാര്‍ക്ക് പോലീസുകാരില്‍ ദുരനുഭവം ഉണ്ടാകുന്നത് പ്രബുദ്ധ കേരളത്തിന് ചേര്‍ന്നതല്ലെന്ന് ടി. സിദ്ദീഖ് എം.എല്‍.എ.കേരളത്തിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും വിമുക്ത ഭടന്മാരും കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുത്തു.

കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് കിളിക്കൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് നാട്ടില്‍ അവധിയില്‍ വന്ന വിഷ്ണു എന്ന സൈനികനെ യാതൊരു കാരണവുമില്ലാതെ ലോക്കപ്പില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയും തടവില്‍ വെക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
കാനറാ ബാങ്ക് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് കേണല്‍ എസ് കെ തമ്പി ഫ്‌ളാഗ് ഓഫ് ചെയ്തു.കേണല്‍ വി ഹരിദാസന്‍, ലെഫ് കേണല്‍ തോമസ് മാത്യു, കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് മത്തായി കുഞ്ഞു പുത്തൂപ്പള്ളി, ജില്ലാ സെക്രട്ടറി വി അബ്ദുള്ള, രക്ഷാധികാരി കെ എം അബ്രാഹം ,വി വിശ്വനാഥന്‍ വി കെ ശശീന്ദ്രന്‍ , ജോയി ജേക്കബ് മരിയാലയം, അഡ്വ പി .ജെ .ജോര്‍ജ്, രവീന്ദ്രന്‍ കോട്ടത്തറ ,ടി എം രവിന്ദ്രന്‍, സി കെ സുരേന്ദ്രന്‍, എം ജ ചാക്കോ, ജോളി സ്‌റ്റൈന്‍, സുലോചന രാമ കൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!