സംസ്ഥാന അതിര്‍ത്തി മൂലഹള്ളയില്‍ പരിശോധന കര്‍ശനമാക്കി കര്‍ണ്ണാടക അധികൃതര്‍.പൊലിസ്, ഫോറസ്റ്റ്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതരുടെ സംഘമാണ് കേരളത്തില്‍ നിന്നുമെത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്ക് ഉള്ളവരെ മാത്രം കടത്തി വിടുന്നത്.
ഒമിക്രോണ്‍ വ്യാപന രൂക്ഷമായതോടെ കര്‍ണാടക നിയന്ത്രണങ്ങളിലേക്ക് കടന്നതോടെയാണ് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ കര്‍ഫ്യുവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് സംസ്ഥാന അതിര്‍ത്തിയിലെ പരിശോധനയും കര്‍ശനമാക്കിയത്.
മൂലഹള്ളയില്‍ ഫോറസ്റ്റ്, പൊലിസ്, റവന്യു, ആരോഗ്യവകുപ്പ് തുടങ്ങിയവകുപ്പുകള്‍ സംയുകത്മായാണ് പരിശോധന നടത്തുന്നത്.ആര്‍ടിപിസിആര്‍ ഇല്ലാതെ എത്തുന്ന യാത്രക്കാരെ തിരിച്ചയയക്കുകയാണ് ചെയ്യുന്നത്. ഇതോടെ ദേശീയപാതയില്‍ യാത്രാവാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കര്‍ണാടകയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകളിലെ യാത്രാക്കാരുടെ എണ്ണത്തിലും വന്‍കുറവാണ് അനുഭവപ്പെടുന്നത്.