തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കേ 45-നുമേല്‍ പ്രായമായവര്‍ക്കുള്ള കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിക്കുന്നതില്‍ മികച്ച പ്രതികരണം. തിങ്കളാഴ്ച തിങ്കളാഴ്ച ഉച്ചവരെ വരെ 45നുമേല്‍ പ്രായമായ 25 74 965 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.
നേരത്തെ വാക്‌സിന്‍ സ്വീകരിച്ച അറുപതിനുമേല്‍ പ്രായയമുള്ളവരും 45നും60നും പ്രായമായ ഗുരുതര രോഗമുള്ളവരും അടക്കമാണിത്. 60നുമേല്‍ പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരുമായി 16481 രണ്ടാം ദിവസം സ്വീകരിച്ചുകഴിഞ്ഞു.
1 13 75 715 പേര്‍ക്ക് പ്രതിരോധമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. മലപ്പുറം ജില്ലയിലാണ് വളരെ കുറച്ചുപേര്‍ മരുന്ന് സ്വീകരിച്ചത്.