കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങള്‍ കുറഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ.2019-20ല്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളേക്കാള്‍ 2020-21 ല്‍ 40,000 മരണങ്ങള്‍ കുറഞ്ഞു.കൊവിഡ് കാലത്ത് മറ്റ് രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കിയതിന് തെളിവാണിതെന്നും മന്ത്രി പറഞ്ഞു.
നേരിയ സംശയമുള്ള മരണങ്ങള്‍ പോലും കൊവിഡ് പട്ടികയില്‍ ചേര്‍ത്തു. അല്ലായിരുന്നെങ്കില്‍ കൊവിഡ് മരണം ഇനിയും കുറഞ്ഞേനെയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.അതേസമയം, സംസ്ഥാനത്ത് കൊവിഡ് തീര്‍ന്നിട്ടില്ലെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയജാഥകളും കൂട്ടായ്മകളും തടയാനാവില്ല.കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.