സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണ പദ്ധതിയിലെ പ്രശ്നങ്ങള്‍ വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആവശ്യമുള്ള തുക വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കുട്ടിക്ക് ആറ് മുതല്‍ എട്ട് രൂപ വരെയാണ് 2016ല്‍ നിശ്ചയിച്ച തുക. ഉച്ച ഭക്ഷണ പദ്ധതിയുടെ പ്രധാന ചുമതല അതാത് സ്‌കൂളിലെ അധ്യാപകര്‍ക്കാണ്. പദ്ധതിയിലെ അപര്യാപ്തത പരിഹരിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി താങ്ങാനാവില്ലെന്നും പല തവണ സര്‍ക്കാരിനോട് അധ്യാപകര്‍ അറിയിച്ചു.തുടര്‍ന്ന് സാമ്പത്തിക ബാധ്യത താങ്ങാനാവത്തിനെ തുടര്‍ന്ന് അധ്യാപകര്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന സാഹചര്യത്തിലായപ്പോള്‍ ഓണത്തിന് ശേഷം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇതിനു ശേഷം രണ്ട് മാസം പിന്നിട്ടിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ല. പ്രധാന അധ്യാപകരുടെ ആവശ്യം ന്യായമാണെന്നും എത്രയും വേഗം തുക വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.