പോക്‌സോ കേസില്‍ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു.മദ്രസ അദ്ധ്യാപകനായ ചെറുപുറം നാസറിനെയാണ് അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐ ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരയായ കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് നാസറിനെ അറസ്റ്റ് ചെയ്തത്. ചുള്ളിയോട് അഞ്ചാം മൈല്‍ സ്വദേശിയാണ് ഇയാള്‍. വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മാനന്തവാടി ജയിലിലേക്ക് മാറ്റി.