മൺസൂൺ ആരംഭത്തോടനുബന്ധിച്ച് പുഴകളിലും മറ്റ് ഉള്‍നാടൻ ജലാശയങ്ങളിലും തെരികള്‍ (ബണ്ടുകള്‍) നിർമ്മിച്ച് മത്സ്യങ്ങളെ കൂട്ടത്തോടെ പിടിക്കുന്ന രീതി കണ്ടുവരുന്നുണ്ട്. ഇത് ജലാശയങ്ങളിലെ മത്സ്യസമ്പത്തിന് വലിയതോതിൽ ദോഷം ചെയ്യുന്നതിനാൽ കേരള ഉള്‍നാടൻ ഫിഷറീസ് അക്വാകള്‍ച്ചർ ആക്റ്റ് പ്രകാരം നിരോധിച്ചതാണ്. ഇത്തരം രീതികള്‍ അവലംബിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ ഒ ബിന്ദു അറിയിച്ചു. ഇത്തരം നിർമ്മാണങ്ങള്‍ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ 9497450499 എന്ന നമ്പറിൽ അറിയിക്കണം.
Sign in
Sign in
Recover your password.
A password will be e-mailed to you.