52 ദിവസത്തിന് ശേഷം കടലിലേക്ക്; സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും

0

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതല്‍ ആഴക്കടല്‍ മത്സ്യബന്ധനം പുനരാരംഭിക്കും. ഇതോടെ 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ബോട്ടുകള്‍ വീണ്ടും കടലിലേക്ക് പോകും.

ചാകര പ്രതീക്ഷിച്ച് ആഴക്കടലിലേക്ക് പോകുന്ന ബോട്ടുകള്‍ നാളെ രാവിലെയോടെ തിരിച്ചെത്തി തുടങ്ങും. നിലവിലെ ഇന്ധനവിലയില്‍ ഈ മേഖല എത്ര കാലം അതിജീവിക്കുമെന്ന ആശങ്ക മത്സ്യബന്ധന മേഖലയില്‍ തുടരുകയാണ്. കടലില്‍ പോകുന്ന ബോട്ടുകള്‍ക്കായി വാങ്ങുന്ന ഡീസലിന് റോഡ് നികുതി ഒഴിവാക്കണമെന്നതാണ് ഇവരുടെ ഏറെക്കാലത്തെ ആവശ്യമാണ്.

അടുത്ത ട്രോളിംഗ് നിരോധനത്തിന്റെ സമയമാവുമ്പോഴേക്കും ട്രോളിങ് നിരോധന സമയം പുനക്രമീകരിക്കണമെന്നതാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. നിലവിലെ ട്രോളിംഗ് നിരോധനം അശാസ്ത്രീയമെന്നും ഇവര്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!