പാലില്‍ വിഷാംശം; വിവിധ ജില്ലകളില്‍ നിന്നുള്ള സാമ്പിളുകളില്‍ അഫ്‍ലാടോക്സിന്‍ കണ്ടെത്തി

0

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ പാലിൽ വിഷാംശമായ അഫ്‍ലാടോക്സിന്‍ കണ്ടെത്തി. 452 സാംപിളുകളെടുത്ത് പരിശോധിച്ചതിൽ പത്ത് ശതമാനം സാംപിളുകളിലാണ് അഫ്‍ലാടോക്സിന്‍  ഉള്ളത്. പശുക്കൾക്ക് നൽകുന്ന തീറ്റയിലൂടെ പാലിലെത്തുന്നതാണ് ഈ വിഷാംശം. കാലിത്തീറ്റ യിലെ പൂപ്പൽ, ഫംഗസ് ബാധ എന്നിവയിലൂടെയാണ് ഇതുണ്ടാകുന്നത്.  മനുഷ്യരിൽ വയറ്റിലെ അസ്വസ്ഥതകൾ മുതൽ ഗുരുതരമായ രോഗാവസ്ഥ യ്ക്ക് വരെ കാരണമാകാവുന്നതാണ് ഇത്.  അതേസമയം, മുൻ പരിശോധന കളിൽ കണ്ടെത്തിയ ഈ വിഷാംശം ഇപ്പോൾ കുറഞ്ഞുവരുന്നതായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. വിഷാംശമായ അഫ്‍ലാടോക്സിന്‍ കണ്ടെത്തിയതിൽ പ്രോസിക്യൂഷൻ നടപടികൾ തുടങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!