ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് തടയാനും മറ്റ് അക്രമസംഭവങ്ങള്‍ കണ്ടെത്താനും രാവിലെ മുതല്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതിന്റെ ദൃശ്യങ്ങള്‍ അപ്പപ്പോള്‍ പട്രോളിങ് സംഘത്തിനും പൊലിസ് ആസ്ഥാനത്തെ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമിനും ലഭ്യമാകും.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മദ്യം എത്തിക്കുന്നതും കള്ളക്കടത്ത് മുതലായവയും തടയാന്‍ 152 അതിര്‍ത്തികേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധനയും നിരീക്ഷണവും തുടങ്ങി.