‘കിളിക്കൊഞ്ചല്‍ സീസണ്‍ ടു’ ഇന്ന് മുതല്‍

0

സംസ്ഥാനത്ത് മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്കായുള്ള വനിതാ ശിശുക്ഷേമ വകുപ്പിന്റെ വിനോദ വിജ്ഞാന പരിപാടിയായ ‘കിളിക്കൊഞ്ചല്‍ സീസണ്‍ 2’ന് ഇന്ന് തുടക്കമാകും. വിക്ടേഴ്സ് ചാനല്‍ വഴി എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ 11 മണിവരെയാണ് പരിപാടി സംപ്രേഷണം ചെയ്യുക.

ഈ അധ്യയന വര്‍ഷം മുതല്‍ ആനിമേഷന്‍, പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തി നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് കിളിക്കൊഞ്ചല്‍ സീസണ്‍ 2 കുട്ടികളിലേക്കെത്തുന്നത്. കുട്ടികള്‍ക്കിടയില്‍ വളരെയധികം സ്വീകാര്യമുണ്ടായിരുന്ന 175 ഓളം എപ്പിസോഡുകള്‍ പിന്നിട്ട പരിപാടിയുടെ രണ്ടാം ഭാഗമാണിത്. അങ്കണവാടി വര്‍ക്കര്‍മാരും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുമാണ് പരിപാടി സജ്ജമാക്കുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടികള്‍ കൊവിഡ് മൂലം പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് വിക്ടേഴ്‌സ് ചാനല്‍ വഴി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ പരിപാടി സംപ്രേഷണം ചെയ്തു വരുന്നത്.കുഞ്ഞുങ്ങളുടെ സമഗ്രവികസനം ഉറപ്പാക്കുന്നതിനും കോവിഡ് പശ്ചാത്തലത്തിലെ ലോക്ക് ഡൗണ്‍ മൂലം കുഞ്ഞുങ്ങള്‍ വീടുകളില്‍ തന്നെ കഴിയേണ്ടി വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!